Posts

Showing posts from September, 2019

ponveene ennullil song translation

പൊന് വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള് പാടുന്ന ഗീതം ഇനിയുമിനിയുമരുളീ പൊന് വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്കൂ വെണ്മതികല ചൂടും വിണ്ണിന് ചാരുതയില് പൂഞ്ചിറകുകള് നേടി വാനിന് അതിരുകള് തേടി പറന്നേറുന്നൂ മനം മറന്നാടുന്നൂ സ്വപ്നങ്ങള് നെയ്തും നവരത്നങ്ങള് പെയ്തും സ്വപ്നങ്ങള് നെയ്തും നവരത്നങ്ങള് പെയ്തും അറിയാതെ അറിയാതെ അമൃത സരസ്സിന് കരയില് പൊന് വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്കൂ ചെന്തളിരുകളോലും കന്യാവാടികയില് മാനിണകളെ നോക്കി കയ്യില് കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ ഹേമന്തം പോലെ നവവാസന്തം പോലെ ഹേമന്തം പോലെ നവവാസന്തം പോലെ ലയം പോലെ ദലം പോലെ അരിയ ഹരിത വിരിയില് പൊന് വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള് പാടുന്ന ഗീതം ഇനിയുമിനിയുമരുളീ ഉം... ഉം ഉം - ഉം... ഉം ഉം മൗനം വാങ്ങൂ Golden flute, accept the silence in me In return give your voice ...

Mazha kondu mathram song translation

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില്. പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്... മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില്. പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്. ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി... പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്ന്നൊരു ചുണ്ടുമായി... വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം . വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം . മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില്. പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്. സമയകല്ലോലങ്ങള് കുതറുമീ കരയില് നാം, മണലിന്റെ ആര്ദ്രമാം മാറിടത്തില്... സമയകല്ലോലങ്ങള് കുതറുമീ കരയില് നാം, മണലിന്റെ…ആര്‍ദ്രമാം മാറിടത്തില്‍... ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി... ഒരു സാഗരത്തിന്‍ മിടിപ്പുമായി... ഒരു സാഗരത്തിന്‍ മിടിപ്പുമായി... The mind holds certain seeds that spr...