ponveene ennullil song translation
പൊന്‍ വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ പൊന്‍ വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്‍കൂ വെണ്മതികല ചൂടും വിണ്ണിന് ചാരുതയില്‍ പൂഞ്ചിറകുകള്‍ നേടി വാനിന് അതിരുകള്‍ തേടി പറന്നേറുന്നൂ മനം മറന്നാടുന്നൂ സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും അറിയാതെ അറിയാതെ അമൃത സരസ്സിന് കരയില്‍ പൊന്‍ വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്‍കൂ ചെന്തളിരുകളോലും കന്യാവാടികയില് മാനിണകളെ നോക്കി കയ്യില്‍ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ ഹേമന്തം പോലെ നവവാസന്തം പോലെ ഹേമന്തം പോലെ നവവാസന്തം പോലെ ലയം പോലെ ദലം പോലെ അരിയ ഹരിത വിരിയില്‍ പൊന്‍ വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ ഉം... ഉം ഉം - ഉം... ഉം ഉം മൗനം വാങ്ങൂ Golden flute, accept the silence in me In return give your voice ...